എന്തുകൊണ്ട് ഐഫോണിൽ  'Weak Security' എന്ന് കാണിക്കുന്നു ?




Dineeshkumar C.D18 Feb 22 . 9: 02 PM 

ഐഫോണിൽ വൈഫൈ ഉപയോഗിക്കുന്നവർ വൈഫൈ സെറ്റിങ്സിൽ 'വീക്ക് സെക്യൂരിറ്റി' എന്ന് കാണിക്കുന്നത് ശ്രദ്ധിച്ചുകാണും. ഇത് എന്താണ് എന്ന് മനസിലാക്കാൻ  ആദ്യം നമ്മൾ വൈഫൈ സെക്യൂരിറ്റി പാച്ചുകളെ കുറിച്ച് അറിഞ്ഞിരിക്കണം. വൈഫൈ സെക്യൂരി പാച്ചുകൾ WEP, WPA, WPA2 and WPA3 എന്നിങ്ങനെയാണ് ഉള്ളത്. ഇത് ഓരോ കാലഘട്ടത്തിൽ പുറത്തിറക്കിയ സെക്യൂരിറ്റി പാച്ചുകളാണ്. 

ഓരോ ന്യൂനതകൾ കണ്ടത്തുമ്പോൾ പുതിയ സെക്യൂരിറ്റി പാച്ചുകൾ വൈഫൈ ആലയൻസ് (The Wi-Fi Alliance is a non-profit organization that owns the Wi-Fi trademark) റിലീസ് ചെയ്തുകൊണ്ടിരിക്കും.  വൈഫൈ സെക്യൂരിറ്റി പാച്ചുകളിൽ ഏറ്റവും പുതിയ വൈഫൈ സെക്യൂരിറ്റി പച്ചാണ്‌ WPA3. എന്നാൽ WPA3 സെക്യൂരിറ്റി റിലീസ് ചെയ്‌തെങ്കിലും ഡിവൈസുകളിൽ അതിനുള്ള ഓപ്ഷൻ വൈഫൈ സെക്യൂരിറ്റി സെറ്റിങ്സിൽ ഇല്ല. ഏറ്റവും പുതുതായി ഇറങ്ങുന്ന വിലകൂടിയ ഡിവൈസുകളിൽ WPA3 സെക്യൂരിറ്റി ഓപ്ഷൻ കൂടി വരുന്നുണ്ട്. എന്നാൽ സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ബ്രോഡ്ബാൻഡ് മോഡങ്ങളിൽ ഇത്തരം ഓപ്ഷൻ ഇല്ല. 

ബ്രോഡ്ബാൻഡ് മോഡങ്ങളിൽ സാധാരണയായി WEP, WPA, WPA2, WPA2-PSK എന്നി സെക്യൂരിറ്റി പാച്ചുകളാണ് കാണുന്നത്. അതിൽ തന്നെ WPA2-PSK ആണ് ഏറ്റവും പുതുതായി വരുന്നത്. ഇതിൽ തന്നെ രണ്ട് എൻക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. AES (Advanced Encryption Standard) or TKIP (Temporal Key Integrity Protocol) encryption method എന്നിങ്ങനെ രണ്ട് മാർഗ്ഗങ്ങൾ. ഇതിൽ TKIP ആദ്യം വന്നതും AES പുതിയതായി കൂട്ടിച്ചേർത്തതും ആകുന്നു. ഇതേ AES (Advanced Encryption Standard) എൻക്രിപ്ഷൻ തന്നെയാണ് WPA3 യിലും ഉപയോഗിച്ചിരിക്കുന്നത്.

നമ്മൾ ഉപയോഗിക്കുന്ന മോഡത്തിൽ WPA2-PSK എന്ന സെക്യൂരി പാച്ചിൽ WPA2-PSK (TKIP/ AES) എന്ന ഓപ്ഷൻ ആയിരിക്കും default ആയി സെലക്ട് ആയിരിക്കുന്നത്. അത് മാറ്റി അവിടെ WPA2-PSK (AES) എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ , മോഡം AES എന്ന പുതിയ എൻക്രിപ്ഷൻ ലെവൽ മാത്രം ആയിരിക്കും ഉപയോഗിക്കുക. ഐഫോണിൽ വീക്ക് സെക്യൂരിറ്റി കാണിക്കാനുള്ള പ്രധാന കാരണം ഐഫോൺ നമ്മളോട് ഏറ്റവും പുതിയ സെക്യൂരിറ്റി എൻക്രിപ്ഷൻആയ AES (Advanced Encryption Standard) ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതാണ്. 

ഇത്തരത്തിൽ നമ്മൾ മോഡത്തിൽ മാറ്റം വരുത്തി AES മാത്രമായിട്ടുള്ളത് ആക്കിയിട്ടുണ്ടെങ്കിൽ, ഐഫോൺ വീക്ക് സെക്യൂരിറ്റി കാണിക്കുന്നത് ഒഴിവാക്കാം. എന്നാൽ ഇത്തരത്തിൽ ചെയ്യുമ്പോൾ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, അതായത്‌ 2007 നു മുൻപ്ഉള്ള ഫോണുകളും,കംപ്യൂട്ടറുകളും, ലാപ്ടോപ്പുകളുമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ വൈഫൈ കണക്ട് ആവുകയില്ല. കാരണം അതിന് മുമ്പുള്ള ഡിവൈസുകൾ AES സപ്പോർട്ട് ചെയ്യുന്നില്ല. അത്തരം ഡിവൈസുകളിൽ WPA2-PSK (TKIP/ AES) എന്ന എൻക്രിപ്ഷൻ ലെവൽ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി മുകളിൽ കാണുന്ന വീഡിയോ കാണുക.